
തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും വിൽക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു.
ശനിയാഴ്ച രാവിലെ 11 ന് ആണ് തിരുവനന്തപുരം കാട്ടാക്കടയിലെ സദാശിവന്റെ ആക്രിക്കടയിലാണ് ആധാര്‍ കൂട്ടത്തോടെ കണ്ടെത്തുന്നത്. ആക്രി സാധനങ്ങള്‍ തരംതിരിക്കുമ്ബോഴാണ് ആധാര്‍ കാര്‍ഡുകളും ബാങ്ക്, ഇന്‍ഷൂറന്‍സ് കമ്ബനി രേഖകളും കണ്ടത്. ഇതോടെ കടക്കാര് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വ്യാജ ആധാര്‍ ആണോയെന്നതായിരുന്നു ആദ്യ സംശയം. പിന്നീട് നടത്തിയ അന്വേണം കരകുളത്ത് തപാല്‍വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരിയിലേയ്ക്കെത്തി. ഇവരെ ചോദ്യം ചെയ്തപ്പോള്‍ മദ്യപിച്ചെത്തിയ ഭര്‍ത്താവാണ് പേപ്പറുകള്‍ക്കൊപ്പം തപാല്‍ ഉരുപ്പടികളും ആക്രിക്കടയില്‍ കൊണ്ടു പോയി വിറ്റതെന്ന് ഇവര്‍ സമ്മതിച്ചു.
തപാൽ ജീവനക്കാരിയേയും ഭർത്താവിനെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. തപാൽ ഉരുപ്പടികൾ നഷ്ടമായ ആരെങ്കിലും പരാതി നൽകിയാൽ ഇരുവർക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.