ഒന്‍പതുകാരിയായ മകളെ മദ്യലഹരിയില്‍ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു
Kerala

ഒന്‍പതുകാരിയായ മകളെ മദ്യലഹരിയില്‍ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊല്ലം ജില്ലയിലെ കേരളപുരത്ത് ഒന്‍പത് വയസുള്ള മകളെ മദ്യ ലഹരിയില്‍ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. കേരളപുരം സ്വദേശി ഓമനക്കുട്ടനെ പൊലീസ് പിടികൂടി

By News Desk

Published on :

കൊല്ലം: കൊല്ലം ജില്ലയിലെ കേരളപുരത്ത് ഒന്‍പത് വയസുള്ള മകളെ മദ്യ ലഹരിയില്‍ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. കേരളപുരം സ്വദേശി ഓമനക്കുട്ടനെ പൊലീസ് പിടികൂടി. കൊല്ലം നെടുവത്തൂര്‍ സ്വദേശിയായ ഓമനക്കുട്ടനും കുടുംബവും ദീര്‍ഘനാളായി കേരളപുരത്ത് വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യയെ ആക്രമിച്ചു, ഇതേ തുടര്‍ന്ന് മകള്‍ മാതൃ സഹോദരനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ഇതിനാണ് പെണ്‍കുട്ടിയെ പിതാവ് ഓടിച്ചിട്ട് വെട്ടിയത്. തടയാന്‍ ശ്രമിച്ച പത്താം ക്ലാസുകാരനായ മകനെയും ഇയാള്‍ വെട്ടി. പരിക്കേറ്റ കുട്ടികള്‍ ചികിത്സയിലാണ്. ഇയാള്‍ സ്ഥിരം മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നും ആയുധങ്ങള്‍ കൈകാര്യം ചെയ്യുമെന്നും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു.

Anweshanam
www.anweshanam.com