
കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും ലഹരിമരുന്ന് പിടികൂടി. യുവതിയടക്കം മൂന്ന് പേര് അറസ്റ്റില്‍. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് കാസര്‍കോട് സ്വദേശി സമീര്‍, എറണാകുളം സ്വദേശികളായ അജ്മല്‍ റസാഖ്, ആര്യ എന്നിവര്‍ ലഹരിമരുന്നുമായി പൊലീസ് പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന 46 ഗ്രാം എംഡിഎംഎയും, ഒന്നര കിലോഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ലഹരിക്കടത്ത് തടയാനായി കൊച്ചി സിറ്റി പൊലീസ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്സ്ആപ് നമ്പറില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയത്. മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു.