നിശാപാർട്ടിക്കിടെ ലഹരിമരുന്ന് പിടികൂടിയ സംഭവം; വാ​ഗ​മ​ണി​ലെ റി​സോ​ര്‍​ട്ട് പൂ​ട്ടി

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​നു​മാ​ണ് റി​സോ​ര്‍​ട്ട് പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്
 
നിശാപാർട്ടിക്കിടെ ലഹരിമരുന്ന് പിടികൂടിയ സംഭവം; വാ​ഗ​മ​ണി​ലെ റി​സോ​ര്‍​ട്ട് പൂ​ട്ടി

വാ​ഗ​മ​ണ്‍: നി​ശാ​പ​ര്‍​ട്ടി​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ വാ​ഗ​ണി​ലെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ട് പൂ​ട്ടാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​നു​മാ​ണ് റി​സോ​ര്‍​ട്ട് പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷം തു​ട​ര്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

നിശാപാർട്ടി ലഹരിമരുന്ന് കേസിൽ യുവതിയുൾപ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളിൽ നിന്ന് എൽഎസ്ഡി, എംഡിഎംഎ തുടങ്ങിയ ലഹരിമരുന്നുകൾ പിടിച്ചെടുത്തു. കേസിൽ ഒൻപത് പ്രതികളുണ്ട്. ഇന്നലെ രാത്രി റിസോട്ടിലെ നിശാപാ‍ർട്ടിക്കിടെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

25 വനിതകളടക്കം 60 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ മൂന്ന് സംഘങ്ങളാക്കി തിരിച്ചാണ് ചോദ്യം ചെയ്യൽ. നാല് പേർ ചേർന്നാണ് നിശാപാർട്ടി സംഘടിപ്പിച്ചതെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികൾ സഹായികളായ അഞ്ച് പേർക്ക് നിശാപാർട്ടിയുടെ വിവരം നൽകി. തുടർന്ന് സമൂഹ്യമാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ച് 60 പേരുടെ പാർട്ടി സംഘടിപ്പിക്കുകയായിരുന്നു.

മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ക്കി​യു​ള്ള​വ​രെ പ്ര​തി​ചേ​ര്‍​ക്ക​ണോ എ​ന്ന് തു​ട​ര​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മേ തീ​രു​മാ​നി​ക്കൂ. റി​സോ​ര്‍​ട്ട് ഉ​ട​മ​യെ പ്ര​തി​ചേ​ര്‍​ക്കു​ന്ന കാ​ര്യ​വും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

എന്നാൽ ജന്മദിനാഘോഷത്തിനായി റിസോ‍ട്ടിലെ മൂന്ന് മുറികൾ വാടയ്ക്ക് എടുക്കുകയായിരുന്നുവെന്നും ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും റിസോർട്ട് ഉടമ ഷാജി കുറ്റിക്കാട് പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com