തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട; നാല് പേര്‍ പിടിയില്‍

100 കിലോ കഞ്ചാവും നാല് കിലോ ഹാഷിഷ് ഓയിലുമാണ് എക്‌സൈസ് പ്രത്യേക സംഘം പിടികൂടിയത്.
തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട; നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. നാല് പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ റിയാസ്, ജസീം, തൃശൂര്‍ സ്വദേശി ഫൈസല്‍, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്.

100 കിലോ കഞ്ചാവും നാല് കിലോ ഹാഷിഷ് ഓയിലുമാണ് എക്‌സൈസ് പ്രത്യേക സംഘം പിടികൂടിയത്. കിളിമാനൂരിന് സമീപം നഗരൂരിലാണ് സംഭവം. നാലുകോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ;രണ്ട് വാഹനങ്ങളിലായി നാല് പേര്‍ ചേര്‍ന്ന് ലഹരിമരുന്ന് കടത്തുകയായിരുന്നു. പ്രതികളുടെ മറ്റ് ബന്ധങ്ങളും അന്വേഷിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com