
കൊച്ചി: സര്‍ക്കാരിന്റെ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടന്നതായി സംശയം. കൊച്ചിയിലുള്ള നെഫ്രടിടി എന്ന ആഢംബര നൗകയില്‍ ലഹരിപാര്‍ട്ടി നടന്നതായി ചൂണ്ടിക്കാട്ടി കെഎസ്ഐഎന്‍സി എംഡി പ്രശാന്ത് പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തു.
13 ാം തിയതി ഞായറാഴ്ചയാണ് ഒരു സംഘം ആളുകള്‍ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടത്തിയതായി സംശയിക്കുന്നത്. ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനാലാണ് പൊലീസില്‍ പരാതി നല്‍കിയത്. ലഹരി പാര്‍ട്ടി നടത്തിയ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചി കേന്ദ്രീകരിച്ച് ലഹരിപാര്‍ട്ടികള്‍ സജീവമാകുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വാഗമണിൽ നിന്ന് പിടികൂടിയ സംഘത്തെ ചോദ്യം ചെയ്തതിൽ നിന്നും കൊച്ചിയിൽ ഉൾപ്പെടെ പത്തോളം ഇടങ്ങളിൽ ലഹരി മരുന്ന് പാർട്ടി നടന്നതായി വ്യക്തമായിരുന്നു.