
തിരുവനന്തപുരം; യാത്രാക്കാരിയായ പെൺകുട്ടിയെ മറ്റ് യാത്രാക്കാർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും, ഡ്രൈവർ ബസ് നിർത്താൻ തയ്യാറാകാതെ അര കിലോമീറ്റർ മാറ്റി നിർത്തിയ സംഭവത്തിൽ ഡ്രൈവറെ സ്ഥലം മാറ്റി. ഇടുക്കി കട്ടപ്പന യൂണിറ്റിലെ ഡ്രൈവർ എസ്. ജയചന്ദ്രനെ ആണ് അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി യൂണിറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ഗ്രൗണ്ടിലേക്ക് സ്ഥലം മാറ്റി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് ഉത്തരവ് ഇറക്കിയത്.
ഈ മാസം 9 തീയതി കട്ടപ്പന തൊടുപുഴ സർവ്വീസ് നടത്തിയ ബസ് വൈകിട്ട് 5.40 ന് തൊടുപുഴയിൽ നിന്നും കട്ടപ്പനക്ക് സർവ്വീസ് നടത്തിയപ്പോൾ അറക്കുളം സ്റ്റോപ്പിന് സമീപം ഇറങ്ങണമെന്ന് ആവശ്യപ്പെട്ട ബസിലെ യാത്രക്കാരിയായ പെൺകുട്ടിയെ മറ്റ് യാത്രാക്കാർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും ബസ് നിർത്താൻ ഡ്രൈവർ ജയചന്ദ്രൻ തയ്യാറായില്ല എന്ന പരാതി ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ കൃത്യ വിലോപവും നിലവിലുള്ള ഉത്തവുകൾ ലംഘിച്ചതായും കണ്ടെത്തിയതിനെ തുടർന്നുമാണ് നടപടി.