വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് ഒളിവില്‍

അച്ഛനും ബന്ധുക്കളും നോക്കി നില്‍ക്കെ ക്ലിനിക്കിന് അകത്ത് വച്ചാണ് വനിതാ ഡോക്ടര്‍ക്ക് കുത്തേറ്റത്.
വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം:  സുഹൃത്ത് ഒളിവില്‍

തൃശ്ശൂര്‍: സുഹൃത്തിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അച്ഛനും ബന്ധുക്കളും നോക്കി നില്‍ക്കെ ക്ലിനിക്കിന് അകത്ത് വച്ചാണ് വനിതാ ഡോക്ടര്‍ക്ക് കുത്തേറ്റത്.

കൊല്ലപ്പെട്ട ഡോക്ടര്‍ സോനയും പ്രതിയായ മഹേഷും ഒരുമിച്ചായിരുന്നു ക്ലിനിക്ക് നടത്തിയിരുന്നത്. ലാഭവിഹിതം മുഴുവന്‍ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാട്ടി സോന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പങ്കാളിത്തം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

പൊലീസ് പരാതി ഒത്തുതീര്‍പ്പാക്കുന്നതിനായി വിളിച്ച ചര്‍ച്ചയ്ക്കിടയിലാണ് സോനയെ മഹേഷ് കുത്തിയത്. സോനയുടെ അച്ഛനും ബന്ധുക്കളും നോക്കി നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ഇതിന് ശേഷം ക്ലിനിക്കില്‍ നിന്ന് പുറത്ത് കടന്ന മഹേഷ് കാറില്‍ രക്ഷപ്പെട്ടുകയായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 28 ന് കുട്ടനല്ലൂരിലുള്ള ക്ലിനിക്കില്‍ വച്ചായിരുന്നു ആക്രമണം. സോനയും മഹേഷും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com