എം.ഇ.എസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഡോക്ടർ മുജീബ്‌ റഹ്മാനെ സസ്പെന്റ്‌ ചെയ്തു

സംഘടനയിലെ സാമ്പത്തിക ക്രമക്കേട്‌ അന്വേഷിച്ച്‌ കുറ്റവിമുക്തനാവുന്നത്‌ വരെ ആരോപണ വിധേയനായ ഫസൽ ഗഫൂർ ഭാരവാഹിത്വത്തിൽ നിന്ന് വിട്ട്‌ നിൽക്കണമെന്ന് പരസ്യമായി പറഞ്ഞതിനാണ് നടപടി
എം.ഇ.എസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഡോക്ടർ മുജീബ്‌ റഹ്മാനെ സസ്പെന്റ്‌ ചെയ്തു

തിരുവനന്തപുരം: എം ഇ.എസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഡോക്ടർ മുജീബ്‌ റഹ്മാനെ സസ്പെന്റ്‌ ചെയ്തു. സംഘടനയിലെ സാമ്പത്തിക ക്രമക്കേട്‌ അന്വേഷിച്ച്‌ കുറ്റവിമുക്തനാവുന്നത്‌ വരെ ആരോപണ വിധേയനായ ഫസൽ ഗഫൂർ ഭാരവാഹിത്വത്തിൽ നിന്ന് വിട്ട്‌ നിൽക്കണമെന്ന് പരസ്യമായി പറഞ്ഞതിനാണ് നടപടി. എംഇഎസിന്റെ മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റും, എംഇഎസിന്റെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മറ്റി അംഗവുമായ എന്‍. അബ്ദുള്‍ ജബ്ബാറിനെയും, പ്രാഥമിക അംഗത്വത്തില്‍ നിന്നും യാതൊരു അന്വേഷണങ്ങളുമില്ലാതെ സസ്പെന്ഡ് ചെയ്തിട്ടുണ്ട്.

എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പരത്തി ഒരു വിശദികരണം പോലും തേടാതെയുള്ള നടപടി ഒരു ഏകാധിപതിക്കല്ലാതെ ആർക്കു കഴിയും? ജനാധിപത്യപരമായി തിരഞ്ഞെടുക്കപെട്ട സംസ്ഥാന ഭാരവാഹികളെ ഒരു ഉത്തരവിലൂടെ പ്രാഥമിക അംഗത്വത്തിൽ സസ്‌പെൻഡ് ചെയുകയെന്നു മുജീബ്‌ റഹ്മാന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഫാസിസത്തെ കുറിച്ച് രാപകൽ ചർച്ച ചെയ്യുന്ന നേതാവ് സ്വയം കണ്ണാടിയിൽ നോക്കുകയും ആരെയാണ് കാണുന്നതെന്ന് സ്വയം വിലയിരുത്തുകയും ചെയ്യുന്നത് ഉചിതമായിരിക്കുമെന്നും മുജീബ് കുറിച്ചു..

പൂർണമായും നിയമപരമായി രാജ്യത്തിന്റെ നീതി-നിയമ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഈ നടപടിയെ ശക്തമായി നേരിടുമെന്ന് മുജീബ് പറഞ്ഞു.

മുജീബ്‌ റഹ്മാന്റെ ഫേസ്ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണരൂപം:

3 കോടി 80 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി ആരോപിക്കപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് നടക്കാവ് പോലീസ് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത എം.ഇ.എസിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറും, ജനറല്‍ സെക്രട്ടറി പ്രൊഫ .പി.ഒ.ജെ ലബ്ബയും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറിനിന്ന് അന്വേഷണം നേരിടണമെന്ന് ജനാധിപത്യരീതിയില്‍ പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ട എംഇഎസിന്റെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറിയായ എന്നെയും, എന്റെ സഹപ്രവര്‍ത്തകനും എംഇഎസിന്റെ മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റും, എംഇഎസിന്റെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മറ്റി അംഗവുമായ N. അബ്ദുള്‍ ജബ്ബാറിനെയും, പ്രാഥമിക അംഗത്വത്തില്‍ നിന്നും യാതൊരു അന്വേഷണങ്ങളുമില്ലാതെ അഴിമതിയാരോപിതനായ പ്രസിഡൻറ് സസ്പെന്ഡ് ചെയ്തതായി ഉത്തരവ് ലഭിച്ചിരിക്കുന്നു.

എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പരത്തി ഒരു വിശദികരണം പോലും തേടാതെയുള്ള നടപടി ഒരു ഏകാധിപതിക്കല്ലാതെ ആർക്കു കഴിയും? ജനാധിപത്യപരമായി തിരഞ്ഞെടുക്കപെട്ട സംസ്ഥാന ഭാരവാഹികളെ ഒരു ഉത്തരവിലൂടെ പ്രാഥമിക അംഗത്വത്തിൽ സസ്‌പെൻഡ് ചെയുക.

ഫാസിസത്തെ കുറിച്ച് രാപകൽ ചർച്ച ചെയ്യുന്ന നേതാവ് സ്വയം കണ്ണാടിയിൽ നോക്കുകയും ആരെയാണ് കാണുന്നതെന്ന് സ്വയം വിലയിരുത്തുകയും ചെയ്യുന്നത് ഉചിതമായിരിക്കും.

പ്രസിഡന്റിനെതിരെ വ്യപകമായി ഉയർന്നു വരുന്ന എല്ലാ എതിര്‍ ശബ്ദങ്ങളെയും സമർത്ഥമായി നിശബ്ദമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടുതന്നെയാണ് ഞങ്ങള്‍ക്കെതിരെയുള്ള അന്യയമായ നടപടികളെ കാണേണ്ടത്.

സംസ്ഥാനത്തുടനീളം സംഘടനയിൽ ഉയര്‍ന്നുവരുന്ന എതിര്‍ ശബ്ദങ്ങളെ ഞങ്ങള്‍ക്കെതിരെയുള്ള ഈ വാളോങ്ങലിലൂടെ ഒതുക്കി തീര്‍ക്കാമെന്ന വ്യാമോഹമായിരിക്കണം ഇത്തരമൊരു നടപടിക്കു പിന്നിലെന്ന് കരുതണം.

എന്നാല്‍ പൂർണമായും നിയമപരമായി രാജ്യത്തിന്റെ നീതി-നിയമ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഈ നടപടിയെ ശക്തമായി നേരിടും.

അതോടൊപ്പം തന്നെ ആത്മാർത്ഥതയുള്ള MES പ്രവര്‍ത്തകർക്കും പൊതുസമൂഹത്തിനും ഇന്ന് MES നേതൃത്വം എത്തി നില്‍ക്കുന്ന ധാര്‍മ്മച്ച്യുതിയുടെ, ജനാധിപത്യ വിരുദ്ധതയുടെ, ഏകാധിപത്യത്തിന്റെ അഗാധ ഗര്‍ത്തം ബോധ്യപ്പെടുത്താന്‍ ഞങ്ങളുടെ ഈ സസ്പെന്‍ഷൻ കാരണമായി എന്നത് ഒരർത്ഥത്തിൽ നന്നായി

ഞങ്ങള്‍ നേരത്തെ ഉന്നയിച്ച നിലപാടുകളില്‍ ഒരുമാറ്റവുമുണ്ടാവില്ല..!

ഇത്തരം നടപടികളളൊന്നും ഞങ്ങളുടെ നിലപാടുകളില്‍ നിന്നും ഒരിഞ്ചുപോലും പുറകോട്ട് പോകാനിടയാക്കില്ലെന്ന് ഞങ്ങൾ തറപ്പിച്ചു പറയുകയാണ്.

ഈ സസ്‌പെൻഷൻ നിയമപരമായും സംഘടനാപരമായും അതി ശക്തമായി നേരിടും.

പ്രിയപ്പെട്ട എം ഇ എസ്‌ സഹപ്രവർത്തകരോട് പറയാനുള്ളത് എതിർ ശബ്ദങ്ങളെ ഇത്ര ശക്തമായി വേട്ടയാടുമ്പോൾ വേട്ടക്കാരന് മറച്ചുവെക്കാൻ ഒരു പാടുണ്ടെന്ന യാഥാർഥ്യമാണ് അറിയാതെ വെളിവാകുന്നത്.

എം ഇ എസ്‌ കടന്നു പോകുന്നത് അതീവ സങ്കീർണമായ ഒരു ഘട്ടത്തിലൂടെയാണ്. എല്ലാ എം ഇ എസ്‌ പ്രവർത്തകരും ആ ഉത്തരവാദിത്വത്തോടെ പെരുമാറിയാൽ മാത്രമേ ഈ സംഘടന നാളെ നിലനിൽക്കൂ.

ഒരു ഏകാധിപത്യത്തിനും വഴങ്ങി കൊടുത്തവരായി നാളെ ചരിത്രം നമ്മളെ രേഖപെടുത്താതിരിക്കട്ടെ.

ജനാധിപത്യത്തിൻറെ തേട്ടം ഞങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്..,

ആരോപണ വിധേയരായ ഡോ ഫസൽ ഗഫൂറും പ്രൊഫ പി ഓ ജെ ലബ്ബയും എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും മാറിനില്‍ക്കുക.

കോടതിയിൽ നിരപാധിത്വം തെളിയിക്കും വരെ ആ സ്ഥാനങ്ങളിൽ തുടരാൻ നിങ്ങൾക്ക് ഒരു അർഹതയുമില്ല.

Related Stories

Anweshanam
www.anweshanam.com