
തിരുവനന്തപുരം:ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 14 പേരിൽ നിന്നാണ് ബിശ്വാസ് മേത്തയെ തിരഞ്ഞെടുത്തത്.
വിൻസൻ എം.പോൾ വിരമിച്ചതിനുശേഷം ഈ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് തീരുമാനം
ഈ മാസം 28ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കാനിരിക്കെയാണ് പുതിയ ചുമതല സര്‍ക്കാര്‍ ബിശ്വാസ് മേത്തയ്ക്ക് നല്‍കിയത്.