ഇരട്ട വോട്ടില്‍ കുടുങ്ങി യുഡിഎഫ്: ഷമ മുഹമ്മദിനെതിരെ സിപിഎം

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 89-ാം ബൂത്തിലാണ് രണ്ട് വോട്ടും.
ഇരട്ട വോട്ടില്‍ കുടുങ്ങി യുഡിഎഫ്: ഷമ മുഹമ്മദിനെതിരെ സിപിഎം

കണ്ണൂര്‍:ഇരട്ട വോട്ടില്‍ കൂടുങ്ങി യുഡിഎഫ്. എ.ഐ.സി.സി മാദ്ധ്യമ വക്താവ് ഷമ മുഹമ്മദിനും ഇരട്ട വോട്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോപണം. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 89-ാം ബൂത്തിലാണ് രണ്ട് വോട്ടും.

89ാം ബൂത്തിലെ 532-ാം നമ്പര്‍ വോട്ടറായ ഷമ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഇതേ ബൂത്തിലെ 125-ാം നമ്പര്‍ വോട്ടറും ഷമ മുഹമ്മദാണ്. അതേസമയം, ഇരട്ട വോട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സിപിഎം ആരോപണം തെറ്റെന്ന് ഷമ പ്രതികരിച്ചു. സിപിഎം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com