കോവിഡ് പ്രതിരോധം: ഡബിള്‍ മാസ്ക് അത്യാവശ്യമെന്ന് മുഖ്യമന്ത്രി

ഡബിള്‍ മാസ്ക് എന്നത് രണ്ട് തുണ മാസ്ക് ധരിക്കുക എന്നതല്ല. ഒരു സര്‍ജിക്കല്‍ മാസ്ക് ധരിക്കുക എന്നതാണ്
കോവിഡ് പ്രതിരോധം: ഡബിള്‍ മാസ്ക് അത്യാവശ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരട്ട മാസ്കുകൾ ധരിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്.

അമേരിക്കൻ ജേർണൽ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻ്റ് ഹൈജീനും, പ്രൊസീഡിങ്ങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസും നടത്തിയ പഠനഫലങ്ങൾ ഈ ഘട്ടത്തിൽ നമ്മൾ ഗൗരവത്തോടെ കാണേണ്ടതാണ്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ ലോകത്തെ വിവിധ പ്രദേശങ്ങളിലെല്ലാം മാസ്കുകളുടെ ഉപയോഗം കർക്കശമായി നടപ്പിലാക്കപ്പെട്ടിരുന്നു എന്നവർ കണ്ടെത്തി. മാസ്കുകളുടെ ശാസ്ത്രീയമായ ഉപയോഗം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

മാസ്കുകളുടെ ശാസ്ത്രീയ ഉപയോഗംകൊവിഡിനെ തടയാന്‍ എത്രത്തോളം ഉപകാരപ്രഥമാണ് എന്നതാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വീടിന് പുറത്ത് എവിടെയും ഡബിള്‍ മാസ്ക് ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് പലതവണ വ്യക്തമാക്കിയതാണ്. പ്രധാനപ്പെട്ട കാര്യമായതിനാല്‍ ഈ കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. ഡബിള്‍ മാസ്ക് എന്നത് രണ്ട് തുണ മാസ്ക് ധരിക്കുക എന്നതല്ല. ഒരു സര്‍ജിക്കല്‍ മാസ്ക് ധരിക്കുക എന്നതാണ്.

ഇത്തരത്തില്‍ മാസ്കുകള്‍ ധരിക്കുകയും, കൈകള്‍ ഇടയ്ക്കിടയ്ക്ക് ശൂചീകരിക്കുന്നതും കൊവിഡ് രോഗബാധ തടയാന്‍ സഹായിക്കും. മാസ്ക് ധരിക്കുന്നതിന്‍റെ പ്രധാന്യം ജനങ്ങളെ ബോധവത്കരിക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ട് വരണം. സിനിമ സംസ്കാരിക രംഗത്തെ പ്രമുഖരും, മതമേലധ്യക്ഷന്മാരും, സാഹിത്യകാരന്മാരും, രാഷ്ട്രീയ നേതാക്കളും, മാധ്യമപ്രവര്‍ത്തരും എല്ലാം ഇതിന്‍റെ ബോധവത്കരണത്തിന് മുന്നോട്ട് വരണം.

ഓഫീസ് ഇടങ്ങളിൽ പലപ്പോളും ഇത്തരം ശ്രദ്ധ കുറയുന്ന ഒരു പ്രവണത ഉണ്ട്. മാസ്കുകൾ ധരിക്കുന്നതിൽ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ജോലി സ്ഥലങ്ങളിൽ ഉണ്ടാകാൻ പാടുള്ളതല്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com