നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍

ആഴ്ചയില്‍ 230 എത്തിച്ചേരലുകളും 230 പുറപ്പെടലുകളും കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഉണ്ടായിരിക്കും
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഒക്‌ടോബര്‍ 25ന് പുതിയ ശീതകാല സമയക്രമം നിലവില്‍ വരും. ഒക്‌ടോബര്‍ 25 മുതല്‍ മാര്‍ച്ച്‌ 27 വരെയാണ് ആഭ്യന്തര ശീതകാല സര്‍വീസിന്റെ കാലാവധി.

ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതോടെ ഒട്ടുമിക്ക വിമാനക്കമ്പനികളും ബുക്കിംഗ് ആരംഭിച്ചു. രാജ്യാന്തര വിമാന സര്‍വീസുകള്‍ നിയന്ത്രിത രീതിയില്‍ തന്നെ തുടരും. നിലവില്‍ വിമാനക്കമ്പനികള്‍ക്ക് തങ്ങളുടെ ശേഷിയുടെ 60 ശതമാനം വരെ സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്.

ശീതകാല സമയപ്പട്ടിക പ്രകാരം ആഴ്ചയില്‍ 230 എത്തിച്ചേരലുകളും 230 പുറപ്പെടലുകളും കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഉണ്ടായിരിക്കും. അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂര്‍, കൊല്‍ക്കത്ത എന്നിവടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസ് ഉണ്ടായിരിക്കും. ഗുവാഹത്തി, ജെയ്പൂര്‍ എന്നിവടങ്ങളില്‍ നിന്നും തിരിച്ചും കണക്ഷന്‍ സര്‍വീസ് ഉണ്ടായിരിക്കും. രാജ്യാന്തര സര്‍വീസുകള്‍ നിലവിലെ നിയന്ത്രിത രീതിയില്‍ തന്നെ തുടരും.

Related Stories

Anweshanam
www.anweshanam.com