വാളയാര്‍ കേസിലെ രേഖകള്‍ സിബിഐക്ക് കൈമാറണം; ഉത്തരവിട്ട് ഹൈക്കോടതി

വാളയാര്‍ കേസിലെ രേഖകള്‍  സിബിഐക്ക് കൈമാറണം; ഉത്തരവിട്ട് ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിന് വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണം എത്രയും വേഗം എടുക്കാൻ സിബിഐയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്നാണ് വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

നല്‍കിയ ഹരജി നേരത്തെ പരിഗണിക്കുന്ന സമയത്ത്അപാകതകള്‍ പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സിബിഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. സിബിഐയ്ക്ക് ആവശ്യമായ എല്ലാ രേഖകളും ഇതിനോടകം കൈമാറിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അതോടൊപ്പം കേസന്വേഷണത്തിനാവശ്യമായ എല്ലാ സഹകരണങ്ങളും സിബിഐയ്ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com