സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ നാളെ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കും

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേ
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ നാളെ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നാളെ നാളെ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കും. രാവിലെ എട്ട് മുതല്‍ പത്ത് മണി വരെ ഒ.പി ബഹിഷ്‌കരിക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതില്‍ തീരുമാനമായില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വാര്‍ഡ്, അത്യാഹിത വിഭാഗം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധമായിരിക്കും പ്രതിഷേധ സമരം. പ്രതിഷേധ സൂചകമായി ആരോഗ്യമന്ത്രിക്ക് മെഡിക്കല്‍ കോളജിലെ കോവിഡ് നോഡല്‍ ഓഫീസര്‍മാര്‍ നാളെ രാജി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്‌.

Related Stories

Anweshanam
www.anweshanam.com