ഡോ.സോനയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോനയെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ ഇയാൾക്ക് ഹൈക്കോടതി അനുവദിച്ച് ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ഡോ.സോനയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചോറ്റാനിക്കര: തൃശൂർ കുട്ടനെല്ലൂരിൽ ഡോ.സോനയെ കുത്തിക്കൊന്ന കേസിലെ പ്രതി തൃശൂർ പാവറട്ടി മനപ്പാട് വീട്ടിൽ മഹേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോനയെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ ഇയാൾക്ക് ഹൈക്കോടതി അനുവദിച്ച് ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

സർക്കാരും വീട്ടുകാരും കോടതിയെ സമീപിച്ചത് മൂലമാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്. തുടർന്ന് ഒളിവിൽ പോയ ഇയാൾ ചോറ്റാനിക്കരയിൽ ലോഡ്ജിൽ താമസിച്ച വരുകയായിരുന്നു. രണ്ട് ദിവസമായി ലോഡ്ജിന് പുറത്ത് കണ്ടില്ല.തുടർന്ന് ലോഡ്ജ് ജീവനക്കാർ പോലീസിനെ വിളിച്ചുവരുത്തി റൂം തുറക്കുക യായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com