പേനകൊണ്ട് വോട്ട് ചെയ്യേണ്ട; നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പോളിങ് ഉദ്യോഗസ്ഥര്‍ ഇത് ഉറപ്പാക്കണമെന്നും കമ്മിഷന്‍ അറിയിച്ചു.
പേനകൊണ്ട് വോട്ട് ചെയ്യേണ്ട; നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കോവിഡ് ഭീതിയെ തുടര്‍ന്ന് ആളുകള്‍ വിരലുകള്‍ ഉപയോഗിക്കാതെ പേന കൊണ്ട് വോട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. പോളിങ് ഉദ്യോഗസ്ഥര്‍ ഇത് ഉറപ്പാക്കണമെന്നും കമ്മിഷന്‍ അറിയിച്ചു.

നേരത്തെ വോട്ടു ചെയ്യാന്‍ എത്തുന്നവര്‍ പേപ്പറില്‍ ഒപ്പുവെക്കാനായി പേന കയ്യില്‍ കരുതണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പേന ഉപയോഗിച്ചു തന്നെ ആളുകള്‍ വോട്ടു ചെയ്യാന്‍ തുടങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഇന്ന് നാല് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com