
തിരുവനന്തപുരം: ക്രിസ്മസ് രാവില്‍ തലസ്ഥാന നഗരിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വന്‍ ഡിജെ പാര്‍ട്ടി. തിരുവനന്തപുരം പൊഴിയൂരിലെ പൊഴിക്കരയിലാണ് ആയിരക്കണക്കിന് പേര് പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്നത്. ഫ്രീക്ക്സ് എന്ന പേരിലുള്ള യുവജനങ്ങളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.
അതേസമയം, ഡിജെ പാര്‍ട്ടിക്ക് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. 13 മണിക്കൂറോളമാണ് ഡിജെ പാര്‍ട്ടി ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഘാടകര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡിജെ പാര്‍ട്ടി എന്നത് ആകുലതപെട്ടേണ്ട കാര്യം തന്നെയാണ്.