സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അന്വേഷണം ക്രൈം ബ്രാഞ്ചിന്
Kerala

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അന്വേഷണം ക്രൈം ബ്രാഞ്ചിന്

ഫോറൻസിക് സംഘം തീപിടുത്തമുണ്ടായ സ്ഥലം പരിശോധിക്കുകയാണ്

News Desk

News Desk

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഫോറൻസിക് സംഘം തീപിടുത്തമുണ്ടായ സ്ഥലം പരിശോധിക്കുകയാണ്. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതിഥി മന്ദിരങ്ങൾ ബുക്ക് ചെയ്ത ഫയലുകൾക്കാണ് തീപിടിച്ചതെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു

കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നത്. എന്നാൽ ഇക്കാര്യം പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ. അപകടത്തില്‍ ആളപായമില്ല.

എന്നാല്‍, സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കലാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മൂന്ന് സെക്ഷനുകളിലാണ് തീപ്പിടിത്തം ഉണ്ടായത്. നിരവധി ഫയലുകള്‍ കത്തിപ്പോയെന്നും വിദേശയാത്രകളെക്കുറിച്ചുള്ള ഫയലുകള്‍ അടക്കമുള്ളവ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, സെക്രട്ടേറിയറ്റിന് മുന്നില്‍ വൈകിയും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുകയാണ്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com