സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 24 മുതല്‍ ശമ്പള വിതരണം; ധനമന്ത്രി
Kerala

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 24 മുതല്‍ ശമ്പള വിതരണം; ധനമന്ത്രി

ധനവകുപ്പിന്റെ തീരുമാനം അനുസരിച്ച്‌ ഈ മാസം 24 മുതല്‍ ശമ്പള വിതരണം ആരംഭിക്കും.

News Desk

News Desk

തിരുവനന്തപുരം: ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് തന്നെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യും. ആഗസ്റ്റ് മാസം അവസാന തീയതികളിലായാണ് ഓണം അതുകൊണ്ട് ഓണം അവധി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ശമ്പളം നല്‍കും. വിപണി കൂടുതല്‍ സജീവമാകുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ധനവകുപ്പിന്റെ തീരുമാനം അനുസരിച്ച്‌ ഈ മാസം 24 മുതല്‍ ശമ്പള വിതരണം ആരംഭിക്കും. സാധാരണ ഗതിയില്‍ ഓഗസ്റ്റ് മാസത്തെ ശമ്ബളം സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് നല്‍കുക. 20ാം തീയതി മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വിതരണവും ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Anweshanam
www.anweshanam.com