രോഗിയെ പുഴുവരിച്ച സംഭവം; പിജി ഡോക്ടര്‍ ​​ഉള്‍പ്പെടെ 13 പേര്‍ക്ക് എതിരെ അച്ചടക്ക നടപടി
ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്
രോഗിയെ പുഴുവരിച്ച സംഭവം; പിജി ഡോക്ടര്‍ ​​ഉള്‍പ്പെടെ 13 പേര്‍ക്ക് എതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ പി ജി ഡോക്ടര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് എതിരെ അച്ചടക്ക നടപടി. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്.

ഓര്‍ത്തോ വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. ശബരി ശ്രീ, മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്‍റ് ഡോ.സ്നേഹ അഗസ്റ്റിന്‍, സ്റ്റാഫ് നഴ്സുമാരായ ഫാബി ഫിഗറ, ഷൈമ, സൂര്യ രാജ്, പ്രിമിജ, അനിത, പൂജ, നഴ്സിങ് അസിസ്റ്റന്റ്മാരായ ഭദ്രന്‍ പ്രമോദ്, സൗമിനി, അമ്ബിളി, അഖില്‍ എന്നിവര്‍ക്ക് എതിരെയാണ് അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com