'ടി പി 51  വെട്ട് ' സംവിധായകൻ ഇടത്തോട്ട്

'ടി പി 51 വെട്ട് ' സംവിധായകൻ ഇടത്തോട്ട്

പ്രതിഫലം നൽകാതെ കോൺഗ്രസ് വഞ്ചിച്ചുവെന്നാണ് ആരോപണം .

ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചുള്ള സിനിമ 'ടി പി 51 വെട്ട് 'എന്ന സിനിമ സംവിധാനം ചെയ്ത മൊയ്തു കോൺഗ്രസിനെതിരെ ആരോപണവുമായി രംഗത്ത് .പ്രതിഫലം നൽകാതെ കോൺഗ്രസ് വഞ്ചിച്ചുവെന്നാണ് ആരോപണം .

ഇനിയുള്ള കാലം ഇടതുപക്ഷവുമായി ചേർന്ന് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു .കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി അടക്കമുള്ളവർ തന്നെ വഞ്ചിച്ചു .

കലാകാരന് ഒരു സ്ഥാനവുമില്ലാത്ത സ്ഥലമാണ് കോൺഗ്രെസ്സെന്ന് താൻ അറിയാൻ വൈകിയെന്നും അദ്ദേഹം പറഞ്ഞു .കോടികളുടെ കടമാണ് തൻറെ പേരിൽ .ഒരു സിനിമ ചെയ്തുവെന്ന് തെറ്റ് മാത്രമേ താൻ ചെയ്തിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com