
കോഴിക്കോട് :യു ഡി എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ ബാലുശേരിയിലെ പോളിങ് ബൂത്തിൽ നിന്നും ഇറക്കി വിട്ടു .ശിവപുരം സ്കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം .യു ഡി എഫ് പോളിങ് ഏജന്റ്മാരെ ബൂത്തിനകത്ത് ധർമജൻ സന്ദർശിച്ചപ്പോൾ സി പി എം പ്രവർത്തകർ തടയുക ആയിരുന്നു .
ധർമ്മജനോട് ഇറങ്ങി പോകണമെന്ന് അവർ ആവശ്യപ്പെട്ടു .കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടെന്ന് കരുതി താൻ ഇറങ്ങിയെന്ന താരം പറഞ്ഞു .ബൂത്തിൽ കയറാമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല .താൻ വിജയിക്കും എന്ന് കരുതി അസൂയപൂണ്ടവരാണ് ഇത് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു .