ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെ സുധാകരൻ എം പി മത്സരിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ

കെ സുധാകരൻ മത്സരിക്കുന്നതാണ് കെ പി സി സി യുടെ താൽപര്യമെന്നും അദ്ദേഹം കൂട്ടി ചേർത്തു .
ധർമ്മടത്ത്  മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെ സുധാകരൻ എം പി മത്സരിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ

ആലപ്പുഴ :ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെ സുധാകരൻ എം പി മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ .സ്ഥാനാർഥി ആകുന്ന കാര്യത്തിൽ സുധാകരന്റെ സമ്മതത്തിനു വേണ്ടി കാത്ത് നിൽക്കുക ആണെന്നും അദ്ദേഹം പറഞ്ഞു .കെ സുധാകരൻ മത്സരിക്കുന്നതാണ് കെ പി സി സി യുടെ താൽപര്യമെന്നും അദ്ദേഹം കൂട്ടി ചേർത്തു .

സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് കോൺഗ്രസിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല .സി പി എമിൽ വരെ ഇത്തവണ പരസ്യമായ പ്രതിഷേധങ്ങൾ ഉണ്ടായി .കോൺഗ്രസിൽ എല്ലാ തവണയും ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നതാണ് .പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com