ദേവേന്ദ്രകുമാര്‍ വര്‍മ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍

1986 ബാച്ച് കേരള കേഡര്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്.
ദേവേന്ദ്രകുമാര്‍ വര്‍മ  ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍

തിരുവനന്തപുരം: സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി ദേവേന്ദ്രകുമാര്‍ വര്‍മ ചുമതലയേറ്റു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന സുരേന്ദ്രകുമാര്‍ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. 1986 ബാച്ച് കേരള കേഡര്‍ ഐഎഫ് എസ് ഉദ്യോഗസ്ഥനാണ്. സംസ്ഥാന വനംവകുപ്പില്‍ ഏറ്റവും കൂടുതല്‍ കാലം ജോലി ചെയ്തിട്ടുള്ള ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ഡികെ വര്‍മ.

മുപ്പതു വര്‍ഷത്തിലധികമായി വിവിധ തസ്തികകളില്‍ ജോലി നോക്കിവരുന്ന അദ്ദേഹം പാലക്കാട് ഡിഎഫ്ഒ ആയാണ് സര്‍വീസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഡി എഫ് ഒ കോഴിക്കോട്, കോന്നി, സി എഫ് നോര്‍ത്തേണ്‍ സര്‍ക്കിള്‍, സി എഫ് സോഷ്യല്‍ ഫോറസ്ട്രി സതേണ്‍ റീജിയന്‍. സി സി എഫ് സോഷ്യല്‍ ഫോറസ്ട്രി, എ പി സി സി എഫ് നോര്‍ത്തേണ്‍ റീജിയന്‍ , നോഡല്‍ ഓഫീസര്‍ എഫ് ഡി എ, കാമ്പ, പി സി സി എഫ് പ്ലാനിംഗ് ആന്റ് ഡെവലപ്‌മെന്റ് എന്നീ ചുമതലകള്‍ വഹിച്ചു. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലെ ദാമോദര്‍ വാലി കോര്‍പ്പറേഷന്‍ , നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ചീഫ് വിജലന്‍സ് ഓഫീസറായി ഡെപ്യുട്ടേഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബീഹാറിലെ പാട്ന സ്വദേശിയാണ്. ഭാര്യ ശിഖാ വര്‍മ. മക്കള്‍ സ്വാതി വര്‍മ, ശില്പ വര്‍മ്മ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com