സംവരണ വാര്‍ഡുകള്‍ നിർണയം; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

87 ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് തള്ളിയത്.
 സംവരണ വാര്‍ഡുകള്‍ നിർണയം; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരേയുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്താണ് ഹര്‍ജികള്‍ നല്‍കിയത്. 87 ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് തള്ളിയത്.

ഇനിയും വാര്‍ഡുകള്‍ പുനര്‍ നിര്‍ണയിക്കുക എന്നത് ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കും. അതുകൊണ്ടു തന്നെ വീണ്ടും സംവരണ വാര്‍ഡ് പുനര്‍നിര്‍ണയം നടത്തുന്നത് പ്രായോഗികമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

കമ്മീഷന്റെ ഈ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജികള്‍ തള്ളിയത്. നേരത്തെ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ഘട്ടത്തില്‍ അടുപ്പിച്ച്‌ സംവരണ വാര്‍ഡുകള്‍ ആകുന്നതിനെതിരെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരേ വാര്‍ഡ് തന്നെ അടുത്തടുത്ത തവണകളില്‍ സംവരണ വാര്‍ഡ് ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഇതനുസരിച്ച്‌ പാലാ, കോതമംഗലം, മലപ്പുറം മുനിസിപ്പാലിറ്റികളിലും അഞ്ച് ഗ്രാമപഞ്ചായത്തുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും സംവരണ വാര്‍ഡുകള്‍ പുനര്‍ നിര്‍ണയിക്കാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Related Stories

Anweshanam
www.anweshanam.com