
കണ്ണൂര്‍ : കണ്ണൂരില്‍ ഡപ്യൂട്ടി മേയറെ തീരുമാനിച്ചതിനെ ചൊല്ലി മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ജില്ലാ ജനറല്‍ സെക്രട്ടറിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. പ്രവര്‍ത്തകര്‍ കാറിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
സബീന ടീച്ചറെയാണ് ഡപ്യൂട്ടി മേയറായി തീരുമാനിച്ചത്. ലീഗിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയാണ് കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയറായി സബീന ടീച്ചറെ തെരഞ്ഞെടുത്തത്. നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂര്‍ മേഖലാ ജനറല്‍ സെക്രട്ടറി റാഷിദ് തായത്തെരു രാജിവെച്ചു.