കോവിഡിന് പിന്നാലെ പത്തനംതിട്ടയിൽ ഡെങ്കിപ്പനി പടരുന്നു
Kerala

കോവിഡിന് പിന്നാലെ പത്തനംതിട്ടയിൽ ഡെങ്കിപ്പനി പടരുന്നു

ഈ വര്‍ഷം ഇതുവരെ 400 പേര്‍ക്ക് രോഗം ബാധിച്ചു. കോന്നിയിലെ കൂടലില്‍ പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു

By M Salavudheen

Published on :

പത്തനംതിട്ട: കോവിഡിന് പിന്നാലെ ആശങ്ക പരത്തി പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാലിരട്ടിയിലേറെ വര്‍ധനയാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 400 പേര്‍ക്ക് രോഗം ബാധിച്ചു. കോന്നിയിലെ കൂടലില്‍ പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചത് 87 പേര്‍ക്കാണ്.

കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പ് ശ്രദ്ധ ചെലുത്തുന്നതിനിടെയാണ് ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത്. 139 പേര്‍ക്ക് രോഗം പിടിപെട്ട വെച്ചൂച്ചിറ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ഇലന്തൂരിലും കോന്നിയിലും ചാത്തങ്കരിയിലും രോഗികളുടെ എണ്ണം കൂടുതലാണ്.

പല പകർച്ച വ്യാധി പനികളുടെയും കോവിഡിന്റേയും ലക്ഷണങ്ങൾ ഏകദേശം ഒരുപോലെ ആയതിനാൽ അത്തരത്തിലും ആശങ്ക പ്രദേശത്ത് പടരുന്നുണ്ട്. മലയോര മേഖലകളിൽ കൊതുകുകൾ ധാരാളമായി പെരുകുന്നതായി കണക്കുകൾ. പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന തോട്ടങ്ങളിലേക്ക് നീങ്ങാം ക്യാംപയിനും തുടങ്ങി.

Anweshanam
www.anweshanam.com