
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തോല്‍വിയ്ക്ക് പിന്നാലെ ഡിസിസി തലത്തില്‍ അഴിച്ചു പണിയ്ക്ക് സാധ്യത. ചില ജില്ലകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ഇരട്ട പദവി വഹിക്കുന്ന ജില്ലാ അധ്യക്ഷന്മാരെ മാറ്റാനാണ് ആലോചിക്കുന്നത്.
എന്നാല്‍ സംസ്ഥാന തലത്തില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് സമയത്തെ മാറ്റം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം, അടുത്ത കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരിഖ് അന്‍വര്‍ പങ്കെടുക്കും. ഈ മാസം 27നാണ് യോഗം. ഇതിന് ശേഷം ഡിസിസി അധ്യക്ഷന്മാരും കെപിസിസി സെക്രട്ടറിരുടെയും യോഗം ചേരും.