
തിരുവനന്തപുരം: ഇഎംസിസി വ്യാജസ്ഥാപനമെന്ന് അറിഞ്ഞുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്ന് വിദേശകാര്യമന്ത്രി വി. മുരളീധരന്. ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനി വ്യാജമാണെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വി. മുരളീധരന് പറഞ്ഞു.
വ്യാജ സ്ഥാപനമാണെന്ന് സംസ്ഥാന സര്‍ക്കാരിന് കൃത്യമായ വിവരം ഉണ്ടായിരുന്നു. കമ്പനി രജിസ്ട്രേഷന് മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന കരാറില്‍ അതിന് ശേഷവും ഒപ്പിട്ടാല്‍ ആസൂത്രിതമെന്ന് മാത്രമേ കരുതാന്‍ കഴിയൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ഇഎംസിസിയെക്കുറിച്ച് കേന്ദ്രം സംസ്ഥാനത്തിന് ഒരുവിവരവും നല്‍കിയിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജന് പ്രതികരിച്ചു. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.