തൃശൂര്‍ പൂരം നടത്തും; അന്തിമ തീരുമാനം അടുത്തമാസം

പൂരത്തില്‍ എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും പിന്നീട് തീരുമാനിക്കും.
തൃശൂര്‍ പൂരം നടത്തും; അന്തിമ തീരുമാനം അടുത്തമാസം

തൃശൂര്‍: തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാവും പൂരം നടത്തുക. അതേസമയം, വൈറസ് വ്യാപന തോത് കണക്കിലെടുത്താവും എത്ര വിപുലമായി പൂരം നടത്തണമെന്ന് തീരുമാനിക്കുക. പൂരത്തില്‍ എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും പിന്നീട് തീരുമാനിക്കും.

ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ സമിതി യോഗം ചേര്‍ന്ന സാഹചര്യങ്ങള്‍ വിലയിരുത്തും. മാര്‍ച്ചില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂരം എക്സിബിഷനും നടത്തും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com