
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മാറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. ഡിജിപി, ചീഫ് സെക്രട്ടറി തസ്തികകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം കര്‍ശനമായി ബാധകമല്ലാത്തതിനാല്‍ ബെഹ്റയെ മാറ്റിയേക്കില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെയടക്കം വിവേചനാധികാരമായിരിക്കും ഡിജിപിയെ മാറ്റുന്ന കാര്യത്തില്‍ അന്തിമമാകുക. മൂന്ന് വര്‍ഷമോ, അതിലേറെയോ ആയി ക്രമസമാധാന ചുമതലയില്‍ ഒരേ തസ്തികയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ നിയമസഭ തെരഞ്ഞടുപ്പിന് മുന്നോടിയായി മാറ്റണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതോടെയാണ് സംസ്ഥാന പോലീസ് മേധാവിയായി നാല് വര്‍ഷം പിന്നിടുന്ന ഡിജിപി ലോക് നാഥ് ബെഹ്റയെയും മാറ്റിയേക്കുമെന്ന സൂചന ശക്തമായത്.