പെട്ടിമുടി ദുരന്തത്തില്‍ മരണം 50 ആയി; തെരച്ചില്‍ തുടരുന്നു, 
കാണാമറയത്ത് 20 പേര്‍
Kerala

പെട്ടിമുടി ദുരന്തത്തില്‍ മരണം 50 ആയി; തെരച്ചില്‍ തുടരുന്നു, കാണാമറയത്ത് 20 പേര്‍

മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം അമ്പതായി. കാലാവസ്ഥയെയും പ്രതീകൂല സാഹചര്യങ്ങളേയും മറികടന്ന് ദുരന്ത ഭൂമിയില്‍ തെരച്ചില്‍ തുടരുകയാണ്.

News Desk

News Desk

ഇടുക്കി: മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം അമ്പതായി. കാലാവസ്ഥയെയും പ്രതീകൂല സാഹചര്യങ്ങളേയും മറികടന്ന് ദുരന്ത ഭൂമിയില്‍ തെരച്ചില്‍ തുടരുകയാണ്. പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇനി 20 പേരെ കൂടി കണ്ടെത്താനുണ്ട്. ഇനി കണ്ടെത്താനുള്ളതിലേറെയും കുട്ടികളെയാണ്.

വീടുകള്‍ സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാല്‍, പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ തുടരുകയാണ്. പുഴയില്‍ നിന്ന് മാത്രം ഇതുവരെ 13 മൃതദേഹങ്ങള്‍ കണ്ടെത്തി. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരുടെ തീരുമാനം.

നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും' 50ലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇടുക്കി കോട്ടയം ജില്ലാ കളക്ടര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരുമെല്ലാം ഇന്ന് ഉച്ചക്ക് അവലോകന യോഗം ചേരും.

Anweshanam
www.anweshanam.com