'വെട്ടിയരിഞ്ഞ് കാട്ടിലെറിയും': സി.പി.എമ്മിനെതിരെ കൊലവിളിയുമായി ആര്‍എസ്എസ്
Kerala

'വെട്ടിയരിഞ്ഞ് കാട്ടിലെറിയും': സി.പി.എമ്മിനെതിരെ കൊലവിളിയുമായി ആര്‍എസ്എസ്

ക​ണ്ണൂ​ര്‍ ക​ണ്ണ​പു​രം പോ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ ആ​ര്‍​എ​സ്‌എ​സ് സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ​യി​ലാ​ണ് കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ന്ന​ത്

News Desk

News Desk

ക​ണ്ണൂ​ര്‍: സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ കൊ​ല​വി​ളി​യു​മാ​യി ആ​ര്‍​എ​സ്‌എ​സ്. ക​ണ്ണൂ​ര്‍ ക​ണ്ണ​പു​രം പോ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ ആ​ര്‍​എ​സ്‌എ​സ് സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ​യി​ലാ​ണ് കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ന്ന​ത്.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടു​മെ​ന്നും കൊ​ന്ന് കാ​ട്ടി​ല്‍ ത​ള്ളു​മെ​ന്നുമാ​യി​രു​ന്നു കൊ​ല​വി​ളി ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ക​ണ്ണ​പു​രം മേ​ഖ​ല​യി​ല്‍ സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷം നി​ല​നി​ന്നി​രു​ന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരിലൊരാളുടെ ബൈക്ക് തടഞ്ഞു. അതിന് ശേഷം ഒരു ബി.ജെ.പി നേതാവിന്റെ ബൈക്ക് കത്തിച്ചിരുന്നു. ഇതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പി-ആര്‍.എസ്.എസ് ആരോപണം.

ബൈക്ക് കത്തിച്ചതിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. അതിന് ശേഷവും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കണ്ണപുരം പോലീസ് സ്‌റ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തിയത്.

അതേസമയം, മ​ല​പ്പു​റം മൂ​ത്തേ​ട​ത്ത് കൊ​ല​വി​ളി പ്ര​ക​ട​നം ന​ട​ത്തി​യ കേ​സി​ല്‍ മൂ​ന്ന് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ഡി​.വൈ​.എ​ഫ്‌.​ഐ മേ​ഖ​ല സെ​ക്ര​ട്ട​റി ഷ​ഫീ​ഖ്, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ ഹ​സീ​ബ്, ജോ​ഷി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Anweshanam
www.anweshanam.com