കൊച്ചി: കൊച്ചിയിൽ ഇപ്പോഴും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നുവെന്ന് ഡി സി പി ഐശ്വര്യ ഡോംഗ്രെ. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു. ഇന്ന് മുതൽ കൂടുതൽ പൊലീസുകാരെ സിറ്റിയിൽ വിനിയോഗിക്കും.
ലോക്ക് ഡൗൺ ലംഘനത്തിന് പോലീസ് നടപടി നേരിടേണ്ടി വരുന്നവർക്ക് ഭാവിയിൽ കൂടുതൽ കുഴപ്പം ഉണ്ടാകുമെന്നും ഡി സി പി പറഞ്ഞു.കഴിഞ്ഞ ദിവസം എറണാകുളത്ത് 4500 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ജില്ലയിലെ മിക്ക പഞ്ചായത്തുകളും കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.