ഈന്തപ്പഴ വിതരണം : ടിവി അനുപമ ഐഎഎസിന്റെ മൊഴിയെടുത്തു

പരിപാടി സംഘടിപ്പിച്ചത് എം.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമെന്ന് അനുപമ മൊഴി നല്‍കി.
ഈന്തപ്പഴ വിതരണം : ടിവി അനുപമ ഐഎഎസിന്റെ മൊഴിയെടുത്തു

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്ത സംഭവത്തില്‍ ടിവി അനുപമ ഐഎഎസിന്റെ മൊഴിയെടുത്ത് കസ്റ്റംസ്. ഇന്ന് രാവിലെയാണ് മൊഴി രേഖപ്പെടുത്തിയത്. പരിപാടി സംഘടിപ്പിച്ചത് എം.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമെന്ന് അനുപമ മൊഴി നല്‍കി.

ഈന്തപ്പഴം വിതരണം ചെയ്തപ്പോള്‍ അനുപമ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്നു. അതുകൊണ്ടാണ് അനുപമയുടെ മൊഴിയെടുക്കാന്‍ കസ്റ്റംസ് തീരുമാനിച്ചത്. മൂന്ന് വര്‍ഷം കൊണ്ട് നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴമാണ് സംസ്ഥാനത്ത് എത്തിച്ചത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്.

Related Stories

Anweshanam
www.anweshanam.com