കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ചൂണ്ടിക്കാണിച്ച ഡോക്ടര്‍ നജ്മക്കെതിരെ സൈബർ ആക്രമണം

കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ഇവർ
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ചൂണ്ടിക്കാണിച്ച ഡോക്ടര്‍ നജ്മക്കെതിരെ സൈബർ ആക്രമണം

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ചൂണ്ടിക്കാണിച്ച ഡോക്ടര്‍ നജ്മ സലീമിനെതിരെ സൈബര്‍ ആക്രമണം. സമൂഹ്യ മാധ്യമങ്ങള്‍ വഴി നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഡോ. നജ്മ പൊലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ഇവർ.

ഇത്തരം ആക്രമണങ്ങള്‍ തന്നെ തളര്‍ത്തുന്നില്ലെന്നും സത്യം തുറന്ന് പറയുന്നവര്‍ക്ക് ഭാവിയില്‍ ഇത്തരം ദുരനുഭങ്ങള്‍ ഉണ്ടാകാതിരിക്കാനുമാണ് പരാതി നല്‍കിയതെന്നും ഡോ. നജ്മ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ. നജ്മയുടെ പ്രതികരണം.

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായിരുന്ന നജ്മ കോവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന നഴ്സിംഗ് ഓഫീസര്‍ ജലജയുടെ ഓഡിയോ സന്ദേശം ശരിവച്ച്‌ രംഗത്തു വന്നിരുന്നു.

Related Stories

Anweshanam
www.anweshanam.com