സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ്; ഹാജരാകാന്‍ നിര്‍ദേശം

കേസില്‍ സ്​പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്​റ്റംസിനിന്​ ലഭിച്ചിട്ടുണ്ട്
സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ്; ഹാജരാകാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഡോളര്‍ കടത്ത്​ കേസ്​ അന്വേഷണത്തി​െന്‍റ ഭാഗമായി ചോദ്യം ചെയ്യലിന്​ ഹാജരാകാന്‍ നിയമസഭാ സ്​പീക്കര്‍ പി. ശ്രീരാമകൃഷ്​ണ​െന്‍റ അസി. പ്രൈവറ്റ്​ സെക്രട്ടറിക്ക്​ കസ്​റ്റംസ്​ നിര്‍ദേശം​. നാളെ കൊച്ചിയിൽ ചോദ്യംചെയ്യലിന് ഹാജരാകാന്‍ അസി. പ്രൈവറ്റ്​ സെക്രട്ടറി കെ. അയ്യപ്പന് കസ്റ്റംസ് നോട്ടിസ് നല്‍കി. ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപന സുരേഷ് അടക്കമുള്ള പ്രധാന പ്രതികളുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.

കേസില്‍ സ്​പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്​റ്റംസിനിന്​ ലഭിച്ചിട്ടുണ്ട്​. അതിനിടെയാണ്​ പ്രൈവറ്റ്​ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്​.

ഡോ​​​ള​​​ര്‍ അ​​​ട​​​ങ്ങി​​​യ ബാ​​​ഗ് പ്ര​​​തി​​​ക​​​ള്‍​ക്കു കൈ​​​മാ​​​റി​​​യെ​​​ന്ന മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് സ്പീക്കറെ ചോ​​ദ്യം​​ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ സ്വ​​​പ്‌​​​ന​​​യും സ​​​രി​​​ത്തു​​​മാ​​​ണ്, ഡോ​​​ള​​​ര്‍ അ​​​ട​​​ങ്ങി​​​യ ബാ​​​ഗ് കോ​​​ണ്‍​സു​​​ലേ​​​റ്റ് ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്തി​​​ക്കാ​​​ന്‍ സ്പീ​​​ക്ക​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വെ​​ന്ന് മൊ​​​ഴി​ ന​​​ല്‍​കി​​​യ​​​ത്.

സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ അസി. പ്രോ​േട്ടാകോള്‍ ഒാഫിസര്‍ ഹരികൃഷ്​ണനും ഇന്ന്​ ​േചാദ്യം ചെയ്യലിന്​ ഹാജരാകാന്‍ കസ്​റ്റംസ്​ നോട്ടീസ്​ നല്‍കിയിട്ടുണ്ട്​.

Related Stories

Anweshanam അന്വേഷണം
www.anweshanam.com