ബം​ഗളുരു ലഹരികടത്ത് കേസ് കസ്റ്റംസും അന്വേഷിക്കും
Kerala

ബം​ഗളുരു ലഹരികടത്ത് കേസ് കസ്റ്റംസും അന്വേഷിക്കും

സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്ന സൂചനകളുടെ പുറത്താണ് നടപടി.

News Desk

News Desk

കൊച്ചി: ബം​ഗളൂരു ലഹരി കടത്ത് കേസ് കസ്റ്റംസും അന്വേഷിക്കും. ലഹരി കേസിലെ പ്രതികൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുക. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി കെടി റമീസും അനൂപ് മുഹമ്മദും തമ്മിലുള്ള ഇടപാടിനെക്കുറിച്ചാവും പ്രധാനമായും അന്വേഷണം.

കെടി റമീസിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയുടെ അനുമതി തേടി. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. റമീസിന്റെ ഫോൺ നമ്പർ അനൂപ് മുഹമ്മദിന്‍റെ ഫോണിൽ നിന്ന് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അന്വേഷണം. അനൂപ് മുഹമ്മദ് അടക്കമുള്ളവർ സ്വർണ്ണക്കടത്തിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കും.

Anweshanam
www.anweshanam.com