നയതന്ത്ര ബാഗിലൂടെ ഖു‌‍‌‌‍‍‍‌‌‌‌‌‌‌‌‌‍‍‍‍‌‌‌‌ർ ആൻ കൊണ്ടുവന്ന സംഭവം; കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു

യുഎഇ കോൺസുലേറ്റിനെ എതി‍ർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം.
നയതന്ത്ര ബാഗിലൂടെ ഖു‌‍‌‌‍‍‍‌‌‌‌‌‌‌‌‌‍‍‍‍‌‌‌‌ർ ആൻ കൊണ്ടുവന്ന സംഭവം; കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു

കൊച്ചി: നയതന്ത്ര ബാഗിലൂടെ ഖു‌‍‌‌‍‍‍‌‌‌‌‌‌‌‌‌‍‍‍‍‌‌‌‌ർ ആൻ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസെടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്.

നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊൺസുലേറ്റ് ആവശ്യത്തിനുള്ള വസ്തുക്കളാണ് ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിൻ്റെ അനുമതി വേണം. യുഎഇ കോൺസുലേറ്റിനെ എതി‍ർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം.

യുഎഇ കോൺസുലേറ്റിനെതിരായ ആദ്യ നടപടിയാണ് ഇത്. കേസിൽ മന്ത്രി കെ ടി ജലീലിനെയും ചോദ്യം ചെയ്യും. ഇന്നലത്തെ ചോദ്യം ചെയ്യലിൽ ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട് അറിയിച്ചില്ല, എന്തുകൊണ്ട് മുൻകൂർ അനുമതി തേടിയില്ലെന്ന എൻഐഎയുടെ ചോദ്യത്തിന് ജലീലിന് ഉത്തരം മുട്ടിയെന്നാണ് വിവരം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com