നയതന്ത്ര ബാഗില്‍ ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവം; കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു

നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
നയതന്ത്ര ബാഗില്‍ ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവം; കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു

കൊച്ചി: നയതന്ത്ര ബാഗില്‍ ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ്റ്റ് ചോദ്യം ചെയ്യും.

എന്‍ഐഎയ്ക്ക് നല്‍കിയ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുക. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊണ്‍സുലേറ്റത് ആവശ്യത്തിനുള്ള വസ്തുക്കളാണ് ഇത് വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്റെ അനുമതി വേണം. കേസില്‍ യുഎഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം. യുഎഇ കോണ്‍സുലേറ്റിനെതിരായ ആദ്യ നടപടിയാണ് ഇത്. കേസില്‍ മന്ത്രി കെടി ജലീലിനെയും ചോദ്യം ചെയ്യും. കോണ്‍സുലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മൊഴി എന്‍ഐഎ കേന്ദ്ര ഓഫീസിന് കൈമാറി.

മന്ത്രി കെടി ജലീലിന്റെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് വിശദമായി പരിശോധിക്കും. മൊഴിയുടെ പകര്‍പ്പ് ഇന്നലെ രാത്രി തന്നെ ദില്ലിയിലേയും ഹൈദരാബാദിലേയും ഓഫീസുകള്‍ക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കണമെങ്കില്‍ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഐഎയുടെ നിലപാട്. കോണ്‍സുലേറ്റില്‍ നിന്ന് ഖുര്‍ആന്‍ കൈപ്പറ്റിയതിലും കോണ്‍സല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വപ്ന സുരേഷുമായുളള പരിചയം സംബന്ധിച്ചും കൂടുതല്‍ വ്യക്തത വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ വരുന്ന 22 നാണ് ഇനി പരിഗണിക്കുന്നത്. ആ ദിവസം തന്നെ സ്വപ്നയെ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com