ഡോളര്‍ കടത്ത് കേസില്‍ മലയാളി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ മുഖേന വിദേശത്ത് എത്തിച്ച ഡോളര്‍ കൈപ്പറ്റിയത് ഇയാളാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.
ഡോളര്‍ കടത്ത് കേസില്‍ മലയാളി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മലയാളി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ദുബായില്‍ വിദേശ യൂണിവേഴ്സിറ്റി നടത്തുന്ന മുഹമ്മദ് ലാഫിറിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ മുഖേന വിദേശത്ത് എത്തിച്ച ഡോളര്‍ കൈപ്പറ്റിയത് ഇയാളാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.

അതിനിടെ, ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കി കോടതി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അനുമതി നല്‍കിയത്. നിലവില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ റിമാന്‍ഡിലാണ്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് എം ശിവശങ്കര്‍.

അതേസമയം കേസിലെ ചോദ്യം ചെയ്യലിനിടയില്‍ അസി. പ്രോട്ടോകോള്‍ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് മറുപടി നല്‍കി. ചോദ്യം ചെയ്യല്‍ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ധനകാര്യ സെക്രട്ടറിയെ അറിയിച്ചു. അതിനാല്‍ ആരോപണങ്ങളുടെ വസ്തുത മനസിലാക്കാന്‍ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാമെന്ന് കസ്റ്റംസ് വിശദീകരിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com