മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുര്‍ആന്‍ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തല്‍
മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

കൊച്ചി: മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത് കേസിലാണ് നോട്ടീസ്.

നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുര്‍ആന്‍ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തല്‍. വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്നും ആരോപണമുണ്ട്.

ഇത് മൂന്നാം തവണയാണ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകുന്നത്. നേരത്തെ മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് മന്ത്രി ഇഡിക്ക് മുൻപിൽ ഹാജരായത് ഏറെ വിവാദമായിരുന്നു.

Related Stories

Anweshanam
www.anweshanam.com