ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റിനെ പ്രതിചേര്‍ക്കും

വിവരം കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.
ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റിനെ പ്രതിചേര്‍ക്കും

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്റിയെ പ്രതിചേര്‍ക്കാന്‍ ഒരുങ്ങി കസ്റ്റംസ്. വിവരം കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.

ഖാലിദിനെ ഇന്ത്യയിലെത്തിക്കാന്‍ ഇന്റര്‍പോള്‍ വഴി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് കസ്റ്റംസ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ എന്‍ഐഎയും സമാനമായ നീക്കം നടത്തുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി ലഭിച്ച 1,90,000 ഡോളര്‍ അനധികൃതമായി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com