സ്വർണ്ണക്കടത്ത് കേസ്: സരിത്തിന്റെ സുഹൃത്ത് അഖിൽ കസ്റ്റഡിയിൽ; നിർണ്ണായക തെളിവുകൾ കസ്റ്റംസിന്
Kerala

സ്വർണ്ണക്കടത്ത് കേസ്: സരിത്തിന്റെ സുഹൃത്ത് അഖിൽ കസ്റ്റഡിയിൽ; നിർണ്ണായക തെളിവുകൾ കസ്റ്റംസിന്

കേസിലെ ഒന്നാം പ്രതിയും യുഎഇ കോൺസുലേറ്റ് മുൻ ജീവനക്കാരനുമായ സരിത്തിന്റെ സുഹൃത്ത് അഖിൽ നിന്നാണ് തെളിവുകൾ കണ്ടെടുത്തത്.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചു. കേസിലെ ഒന്നാം പ്രതിയും യുഎഇ കോൺസുലേറ്റ് മുൻ ജീവനക്കാരനുമായ സരിത്തിന്റെ സുഹൃത്ത് അഖിൽ നിന്നാണ് തെളിവുകൾ കണ്ടെടുത്തത്. ഇയാളെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു.

കോൺസുലേറ്റിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കാൻ ഉപയോഗിച്ച ലാപ് ടോപ്പ്, സീൽ നിർമ്മിച്ച മെഷീൽ എന്നിവ കസ്റ്റംസ് പിടിച്ചെടുത്തു. കസ്റ്റംസ് ക്ലിയറൻസിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വ്യക്തമായി. അഖിലിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. സരിത്തിനെ എൻഐഎ കോടതിയിൽ ഹാജരാക്കി. കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതിയെ എൻഐഎ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. സരിത്തിന്റെ രണ്ടാമത്തെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.

Anweshanam
www.anweshanam.com