എം ശിവശങ്കറെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് കോടതിയില്‍ ഹാജരാക്കും

ശിവശങ്ക‍ര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്
എം ശിവശങ്കറെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കുന്നത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്സ്മെന്‍റ് അപേക്ഷ നല്‍കിയേക്കും.

ശിവശങ്ക‍ര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ചോദ്യം ചെയ്യലില്‍ എം ശിവശങ്കറില്‍ നിന്ന് കിട്ടിയ പ്രധാന വിശദാംശങ്ങളും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയെ അറിയിക്കും.

ഇതിനിടെ ഡോളര്‍ കടത്തുകേസില്‍ ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസും നീക്കം തുടങ്ങി. എന്‍ഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് ശേഷം നടപടികള്‍ ആരംഭിക്കാനാണ് കസ്റ്റംസിന്‍റെ തീരുമാനം.

Related Stories

Anweshanam
www.anweshanam.com