വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു

അതേ സമയം യുവതിയെ കൊലപ്പെടുത്തിയത് അറസ്റ്റിലായ സ്ഥലം ഉടമ അൻവർ സമ്മതിച്ചു.
വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു

മലപ്പുറം: വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാണാതായ യുവതിയുടേതെന്ന് സ്ഥിരീകരിക്കാൻ പരിശോധന നടത്തും. അതേ സമയം യുവതിയെ കൊലപ്പെടുത്തിയത് അറസ്റ്റിലായ സ്ഥലം ഉടമ അൻവർ സമ്മതിച്ചു.

മോഷണത്തിന്ന് ഇടയിലാണ് യുവതിയെ കൊന്നത്. മറ്റൊരു സ്ഥലത്ത് വച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കൊണ്ടിടുകയായിരുന്നു. പ്രതിയുമായി പോലീസ് സംഭവസ്ഥലത്ത് എത്തി തെളിവെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com