ക്രഷറിലെ ടണലിലേക്ക് വീണ് അതിഥി തൊഴിലാളിക്ക്​ ദാരുണാന്ത്യം
Kerala

ക്രഷറിലെ ടണലിലേക്ക് വീണ് അതിഥി തൊഴിലാളിക്ക്​ ദാരുണാന്ത്യം

ടണല്‍ താ​ഴ്​ഭാഗത്തുവെച്ച്‌​​ മുറിച്ച്‌​ മെറ്റല്‍ നീക്കി ഒന്നരമണിക്കൂര്‍ പരിശ്രമിച്ചാണ്​ മൃതദേഹം പുറത്തെടുത്തത്.

News Desk

News Desk

കോട്ടയം: പൂവന്തുരുത്ത്​ ഇന്‍ഡസ്​ട്രിയല്‍ എസ്​റ്റേറ്റിലെ മെറ്റല്‍ ക്രഷറില്‍ കുടുങ്ങി അതിഥി തൊഴിലാളിക്ക്​ ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി നാരായണ ഡിസവയാണ്​ (29) മരിച്ചത്​. മണക്കാട്ട്​​ അഗ്രിഗേഴ്​സ്​ ക്രഷറില്‍ ഇന്നലെ വൈകീട്ട്​​ ആറിനാണ്​ സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ക്രഷറിൽ ജോലിക്കിടെ മെറ്റലും എംസാന്‍ഡും മെറ്റല്‍ പൗഡറും ഉണ്ടാക്കുന്ന യൂണിറ്റിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങി 50 അടി ഉയരമുള്ള ടണലിലേക്ക്​ വീഴുകയായിരുന്നു. ടണലിനകത്തേക്ക്​ വീണ ഇയാള്‍ക്ക്​ മീതെ മെറ്റല്‍ വന്നുമൂടി. മറ്റ്​ തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തുടര്‍ന്ന്​ അഗ്​നിരക്ഷസേനയെയും പോലീസിനെയും​ അറിയിക്കുകയായിരുന്നു​. ടണല്‍ താ​ഴ്​ഭാഗത്തുവെച്ച്‌​​ മുറിച്ച്‌​ മെറ്റല്‍ നീക്കി ഒന്നരമണിക്കൂര്‍ പരിശ്രമിച്ചാണ്​ മൃതദേഹം പുറത്തെടുത്തത്.

Anweshanam
www.anweshanam.com