ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ കുരുക്കിട്ട് കൊന്നു

ഇടമുറി പൊന്നമ്പാറ കിഴക്കേചരുവില്‍ സുന്ദരേശന്റെ പശുവാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്.
ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ കുരുക്കിട്ട് കൊന്നു

പത്തനംതിട്ട: ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ട് കൊന്നു. ഇടമുറി പൊന്നമ്പാറ കിഴക്കേചരുവില്‍ സുന്ദരേശന്റെ പശുവാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ സന്ധ്യയോടെ കാണാതായി. ഇതെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പശുവിനെ ചേത്തയ്ക്കല്‍ റബര്‍ ബോര്‍ഡ് ഡിവിഷന്‍ ഓഫിസിന് സമീപം കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. റബര്‍ ബോര്‍ഡിന്റെ തോട്ടത്തില്‍ കയറിയെന്നാരോപിച്ച് വാച്ചര്‍ പശുവിനെ കെട്ടിയിടുകയായിരുന്നു.

വിവരം അറിഞ്ഞ് നാട്ടുകാരും ഒത്തുകൂടിയിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ചര്‍ച്ചയ്‌ക്കൊടുവില്‍ പൊലീസിന്റെ നേതൃത്വത്തില്‍ പശുവിനെ സുന്ദരേശന് വിട്ടു നല്‍കി. രാത്രിയോടെ വീട്ടില്‍ എത്തി തൊട്ടടുത്ത റബര്‍ മരത്തില്‍ പശുവിനെ കെട്ടിയിട്ടു. രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ ചത്ത നിലയില്‍ പശുവിനെ കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ കെട്ടിയ കയര്‍ കൂടാതെ കുരുക്കിട്ട് മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പെരുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com