സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

വിവാദങ്ങളിൽ ബദൽ പ്രചാരണമാണ് പ്രധാന അജണ്ട.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നാളെ സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാകുന്നതിന് മുന്നോടിയായാണ് നേതൃയോഗം. സ്വർണ്ണക്കടത്ത് , ലൈഫ് മിഷന്‍, കെ ടി ജലീൽ വിവാദങ്ങളിൽ ബദൽ പ്രചാരണമാണ് പ്രധാന അജണ്ട.

പ്രതിപക്ഷത്തിനൊപ്പം മാധ്യമ വാർത്തകളെയും നേരിടാനുള്ള തന്ത്രങ്ങളും സിപിഎം ഒരുക്കുന്നുണ്ട്. മുസ്ലീംലീഗിനെതിരെ കൈക്കൊണ്ട തന്ത്രം വിജയിച്ചെങ്കിലും രാഷ്ട്രീയം വിട്ട് വർഗീയ കാർഡ് ഇറക്കിയതിൽ വിമർശനം ഉയരുമോ എന്നതാണ് ശ്രദ്ധേയം.

മുഖ്യമന്ത്രി വിവാദങ്ങളെ നേരിട്ട രീതിയിലും ജലീലിനെതിരെയും സിപിഐ വിമർശനം നിലനിൽക്കെ ഉഭയകക്ഷി ചർച്ചവേണോ എന്നതും തീരുമാനിക്കും. സെക്രട്ടേറിയറ്റ് യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തും. കോവിഡ് ഭേദമായതിന് ശേഷം നിരീക്ഷണത്തിൽ തുടരുന്ന മന്ത്രി ഇപി ജയരാജൻ യോഗത്തിനെത്തില്ല.

Related Stories

Anweshanam
www.anweshanam.com